Malayalam Hymn
Innayolam thunachone iniyum
Innayolam thunachone iniyum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹ ദുഃഖരക്ഷയും നീ ഈയെൻ നിത്യഗൃഹം
2 നിൻ സിംഹാസന നിഴലിൽ നിൻ ശുദ്ധർ പാർക്കുന്നു
നിൻ ഭുജം മതിയവർക്കു നിർഭയം വസിപ്പാൻ
3 പർവ്വതങ്ങൾ നടുംമുമ്പേ പണ്ടു ഭൂമിയേക്കാൾ
പരനെ നീ അനാദിയായ് പാർക്കുന്നല്ലോ സദാ
4 ആയിരം വർഷം നിനക്ക് ആകുന്നിന്നലെപ്പോൽ
ആദിത്യോദയമുമ്പിലെ അൽപ്പയാമം പോലെ
5 നിത്യനദിപോലെ കാലം നിത്യം തൻമക്കളെ
നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയത്രേ
6 ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹം വിട്ടു പിരിയുമ്പോൾ ഈയെൻ നിത്യഗൃഹം