Iniyum krupa ozhuki varum

Malayalam Hymn

Iniyum krupa ozhuki varum

Iniyum krupa ozhuki varum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഇനിയും കൃപ ഒഴുകി വരും ഈ വീഥിയിൽ യേശു വരും ഇരുകണ്ണാൽ നാം കാണും ഒരു വീട്ടിൽ നാം ചേരും 2 മിഴി നീരും കനവുകളും പനിനീരിൽ മലരാകും മിഴിപൂട്ടിയ സോദരങ്ങൾ ചിരിതുകി ഉയിർ കൊള്ളും മരുഭൂവിൽ പൂക്കൾ പൂത്തുലയും ഇളംതെന്നൽ മേഞ്ഞുവരും;- ഇനിയും 3 അലതല്ലും വാരിധിയിൽ തിരമുറിയും വഴിതെളിയും അകതാരിൽ വേദനകൾ മഴവില്ലായ് വിടപാറും അഴലില്ലാതായിരം വത്സരങ്ങൾ പറുദീസയിൽ നാം വാഴും;- ഇനിയും 4 വിലയേറിയ ജീവിതങ്ങൾ വിടപറയും വേളകളിൽ വഴിപിരിയാതോർമ്മകളിൽ വിരഹത്താൽ ഉരുകുമ്പോൾ വിലപിക്കും മാനസം തഴുകുമവൻ വഴിയരുകിൽ കൂടെ വരും;- ഇനിയും

Related Songs