Malayalam Hymn
Iniyum thellume - Vagdatham ennil niraverunne
Iniyum thellume - Vagdatham ennil niraverunne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വാഗ്‌ദത്തം എന്നിൽ നിറവേറുന്നേ
പരിശുദ്ധാത്മാവാൽ നിറഞ്ഞീടുന്നേ
ദൈവ സ്നേഹം വളർന്നിടുന്നേ
യേശുവിൻ നാമത്തിൽ (2)
ഇനിയും തെല്ലുമേ ഭീതിയില്ല
ഇനിയും ഒട്ടുമേ ഭയവുമില്ല (2)
മുൻപോട്ടു ഓടീടും ഞാൻ
എൻ യേശു എൻ കൂടെയുള്ളതാൽ
പാപ ശാപം മാറ്റി തന്നു
രോഗ ശാന്തി പൂർണ്ണമാക്കി
എനിക്കായ് ക്രൂശിൽ യാഗമായി
എൻ യേശു സ്നേഹമായി (2);- ഇനിയും...
കാഹള ധ്വനികൾ കേൾക്കുന്നുണ്ടേ
എൻ യേശു നാഥൻ വാനിൽ വരാറായ്
എന്നെ ചേർപ്പാൻ അടിയനിതാ
ഇനി എന്നും നിത്യത (2);- ഇനിയും...