Malayalam Hymn
Karam pidichavanenne nadathi
Karam pidichavanenne nadathi lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കരം പിടിച്ചവനെന്നെ നടത്തി
കരങ്ങളിൽ അവനെന്നെ വഹിച്ചു
തളരുന്ന വേളയിൽ മാറോടണച്ചെന്നെ
ഭുജങ്ങളിൽ വഹിച്ചവൻ നടന്നു
ഹല്ലേലൂയാ ഞാൻ പാടും
ആമോദത്താൽ ഞാൻ പാടും
ആർപ്പോടെ ഞാൻ നിന്നെ സ്തുതിക്കും
ജീവനുള്ള കാലത്തോളം പാടും
2 ഒരു വഴി അടയുന്ന നേരം
പലവഴി തുറന്നവൻ നടത്തും
തിന്മ എല്ലാം നന്മക്കായി മാറ്റിടുന്ന നാഥൻ
അതിശയമായി എന്നെ നടത്തും;- ഹല്ലേ…
3 ശോധനകൾ ഏറിടുന്ന നേരം
പീഡനങ്ങൾ വർധിക്കുന്ന കാലം
ഏലീയാവിൻ ദൈവമെന്റെ കൂടെയിരുന്നെന്നും
കൈ പിടിച്ചു നടത്തിടും നാഥൻ;- ഹല്ലേ…
4 രോഗമെന്നിൽ അടിക്കടി വന്നു
മരണഭീതി എന്നെ തളർത്തിടുന്നു
ഗിലയാദിൻ തൈല മെന്നിൽ പുരട്ടിയ നാഥൻ
സൗഖ്യമാക്കി അവനെന്നെ നടത്തി;- ഹല്ലേ…