Malayalam Hymn
Ullam kayyilenne - Shreshta karam
Ullam kayyilenne - Shreshta karam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉള്ളം കയ്യിലെന്നെ വഹിച്ചു
ചിറകിൻ നിഴലിൽ മറച്ചു
ഒരു ദോഷവും ഭവിക്കാതെ
കണ്മണിപോലെന്നെ കരുതും
ഉന്നതൻ ശ്രേഷ്ഠനായോൻ
അങ്ങേ ഞാൻ ആരാധിക്കും
താഴ്ച്ചയിൽ നിന്നുമെന്നെ
ഉയർത്തും കരം
വീഴ്ച്ചയിൽ നിന്നുമെന്നെ
താങ്ങീടും കരം;-
രോഗ ശയ്യയിൻ മീതേ
സൗഖ്യത്തിൻ കരം
മരണത്തിൻ നിഴലിൻ മീതേ
ജീവന്റെ കരം;-
ശത്രുവിൻ തീയമ്പുകൾ
തടുക്കും കരം
വിടുതലിൻ കരം
ദുർഘട മേടുകളിൽ
ചുമക്കും കരം;-
കണ്ണുനീർ തൂകിടുമ്പോൾ
തുടയ്ക്കും കരം
ഹൃദയം നുറുങ്ങീടുമ്പോൾ
തലോടും കരം;-