Karunayin nathhan karam

Malayalam Hymn

Karunayin nathhan karam

Karunayin nathhan karam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരുണയിൻ നാഥൻ കരംപിടിച്ചെന്നെ അനുദിനം നടത്തിടുന്നു കരുതുവാൻ താതൻ കൂടെയുള്ളതിനാൽ ആകുലമേതുമില്ല. എൻ മനമേ ആനന്ദിക്ക തൻ നൻമകൾ ഓർത്തിടുക കരുതുവാൻ താതൻ കൂടെയുള്ളതിനാൽ ആകുലമേതുമില്ല. ജീവിതയാത്രയിൽ ഏകനായ് പോകിലും കൂടെ നടന്നിടുന്നു ഇരുൾ തിങ്ങും പാതയിൽ ദീപം പകർന്നെന്നെ ഇടറാതെ നടത്തിടുന്നു. നവ്യമാം ജീവൻ നിറവായ് ചൊരിഞ്ഞെന്നെ നിരന്തരം പുതുക്കിടുന്നു നന്ദിയോടെന്നുള്ളം പാടിപുകഴ്ത്തും ഉന്നതൻ നൻമകളെ നീതിയിൻ സൂര്യൻ പാരിലുദിക്കും നേരം ഞാൻ നമിച്ചിടുമേ നേരായ് നടപ്പോർ പരലോകം പൂകും നേരം ഞാൻ ചേർന്നിടുമേ

Related Songs