Karakavinjozhukum karunayin karangal

Malayalam Hymn

Karakavinjozhukum karunayin karangal

Karakavinjozhukum karunayin karangal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവും ശാന്തിതരും ചൈതന്യമാരുടേത് എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2) 2 പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത് കാൽവറി മലയിൽനിന്നും ഒഴുകിവരും രുധിരത്തിൻ രോദനമാരുടേത് എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2) 3 സുരസുഖമഖിലം മനുജൻ ചൊരിയും ദാനങ്ങൾ ആരുടേത് ബേത്ലഹേം പുൽക്കൂട്ടിൽ മാനുജരിൻ മകനായ് ജീവിതമാരുടേത് എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)

Related Songs