Karakavinjozhukum nadi pole

Malayalam Hymn

Karakavinjozhukum nadi pole

Karakavinjozhukum nadi pole lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരകവിഞ്ഞൊഴുകും നദി പോലെ തീരം തേടും തിരപോലെ ഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ (2) 1 ആദിമ സഭയുടെമേൽ ആത്മമാരി പകർന്നതുപോൽ ആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെ ആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെ സഭമേൽ ആവസിക്കട്ടെ;- കരകവി... 2 തളർന്നതാം മനസ്സുകളെ നാഥാ തകർന്നിടാൻ ഇടയാകാതെ തപിതമാം ഹൃദയങ്ങളെ കർമ്മധീരരായ് മാറ്റിടുവാൻ ആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേ അളവെന്യേ അനുഗ്രഹമായ്;- കരകവി...

Related Songs