Innalekalil ente karam pidichon

Malayalam Hymn

Innalekalil ente karam pidichon

Innalekalil ente karam pidichon lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇന്നലെകളിൽ എന്റെ കരം പിടിച്ചോൻ ഇന്നും നടത്തുവാൻ ശക്തനാം ദൈവം(2) ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ആശ്രിത വത്സലൻ എന്നേശുവെ(2) 1 വേദനകൾ പാരിൽ ഏറിടുന്നേ നീറുന്നെൻ മാനസം അനുദിനവും(2) സാന്ത്വനം ഏകുവാൻ എൻ പ്രിയനെ വാനമേഘത്തിൽ നീ എഴുന്നള്ളണെ(2);- ഇന്നലെ... 2 ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾ വറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2) ഇലവാടി പോകാത്ത വൃക്ഷത്തെപ്പോലെ പരനായ് ഉലകിൽ വളർന്നിടുക(2);- ഇന്നലെ... 3 കടലിന്മേൽ നടകൊണ്ട എന്റെ നാഥാ അഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2) നീട്ടണെ കൃപയുടെ കരം ഇന്ന് നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2);- ഇന്നലെ...

Related Songs