Malayalam Hymn
Viduvikkum karam kuruthaayittilla
Viduvikkum karam kuruthaayittilla lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വിടുവിക്കും കരം കുറുതായിട്ടില്ല
ശ്രവിച്ചിടും കാതുകൾ മങ്ങിട്ടില്ല
സൈന്യത്തിന്റെ നാഥൻ യിസ്രായേലിൻ ദൈവം
ജയം തരും നിശ്ചയമായ്
പാടിടാം അവൻ സ്തുതിയെ
വാഴ്ത്തിടാം അവൻ നാമം
ഉയർത്തിടാം അവൻ കൊടിയെ
നമുക്കവൻ യഹോവ യിരേ
മേഘസ്തംഭം അതിൽ തണലേകും
രാത്രിയതിൽ അഗ്നിത്തൂണുമതെ
കോട്ടകൾ തകർക്കും വാഗ്ദത്തങ്ങൾ നേടും
ജയം തരും നിശ്ചയമായ്;-
കൊടുംങ്കാറ്റിൽ ഒരു ശരണവുമേ
കോട്ടയുമേ എൻ കഷ്ടമതിൽ
വീരനായ ദൈവം രക്ഷകനായുണ്ട്
ജയം തരും നിശ്ചയമായ്;-