Mahal sneham mahal sneham para loka

Malayalam Hymn

Mahal sneham mahal sneham para loka

Mahal sneham mahal sneham para loka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻ മകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ- മകനെ മരിപ്പതിന്നായ്-(3) 2 സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ് സകലവും നൽകിടുവാൻ പിതാവിനുഹിതമായ്- സകലവും നൽകിടുവാൻ-(3) 3 ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽ തിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ- തിരഞ്ഞെടുത്തവൻ നമ്മെ-(3) 4 മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻ മനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ- മനുവേലിൻ നിണം ചിന്തി-(3) 5 അതിക്രമ മോചനമാമനുഗ്രഹമവനിൽ അനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ- അനുഭവിക്കുന്നു നമ്മൾ-(3) 6 മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽ പിരിയാബന്ധമാണിതു യുഗകാലം വരെയും- പിരിയാബന്ധമാണിതു-(3)

Related Songs