Malayalam Hymn
Daiva snehame daiva snehame athinullakala
Daiva snehame daiva snehame athinullakala lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ദൈവസ്നേഹമേ ദൈവസ്നേഹമേ
അതിനുള്ളകലമുയരമാഴമപ്രമേയമേ
2 പാപക്കുഴിയിലാണ്ടു പോയ നരനു മോചനം
പ്രാപിപ്പതി-നിതിന്റെയാഴമാണു കാരണം;-
3 അനുസരിച്ചിടാതെ-യാജ്ഞയവഗണിച്ചതാം
മനുജനോടു കരുണ കാണിച്ചതിനു കാരണം;-
4 കുരിശിലേക ജാതനെ തകർത്തു വൈരികൾ
ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ;-
5 അഴുകിനാറും ശവസമാനരായ പാപികൾ
ക്കഴകു നൽകിയഴിവില്ലാത്ത സ്ഥിതിയിലാക്കിടും;-
6 സ്വർഗ്ഗമതിലുള്ളനുഗ്രഹങ്ങ-ളാഗ്രഹിക്കുവാൻ
യോഗ്യരല്ലയെങ്കിലും നരർക്കതേകിയ;-
7 അരിഗണത്തെയരികണച്ചു സുതജനങ്ങളായ്
പരിഗണിച്ചു പരിചരിക്കു മകമഴിഞ്ഞതാം;-