Prarthanakkutharam nalkunnone ninte sanni

Malayalam Hymn

Prarthanakkutharam nalkunnone ninte sanni

Prarthanakkutharam nalkunnone ninte sanni lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പ്രാർത്ഥനക്കുത്തരം നൽകുന്നോനെ നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ വാതിൽ തുറക്കേണമേ കേൾക്കണേ എൻ പ്രാർത്ഥന നൽകണേ എൻ യാചന(2) 2 പുത്രന്റെ നാമത്തിൻ ചോദിക്കുമ്പോൾ ഉത്തരം തരുമെന്നരുളിയോനെ നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ പേർക്കു നീ തന്നുവല്ലോ;- കേൾക്ക 3 വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ അരുളുക ദാസരിൽ വരമധികം പകരുക ആത്മാവിൻ തിരുശക്തിയാൽ നിറയുവാൻ നിൻ ജനങ്ങൾ;- കേൾക്ക 4 പാപവും രോഗവും അകറ്റിടുമാ രുധിരത്തിൽ അത്ഭുത ശക്തിയിന്ന് അറിയുവാനിവിടെ വിശ്വാസത്തിന്റെ ഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക

Related Songs