Malayalam Hymn
Sthuthi thava savidhe njaan
Sthuthi thava savidhe njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്തുതി തവ സവിധേ ഞാൻ
അർപ്പിക്കുന്നസംഖ്യമായ്
അവർണ്ണ്യ നാമത്തിന്നനന്ത
മംഗളം പ്രതിദിനം... മംഗളം പ്രതിദിനം…
1 സംഖ്യയില്ലാ ജീവജാല-
ങ്ങൾക്കു സംതൃപ്തി വരും
സംപൂജ്യ നാമം രാപ്പകൽ
സംഗീതമാലപിക്കുകിൽ (2);-
2 ജീവ നായകൻ നിണം
മുഴുവനും പകർന്നു നിത്യ
ജീവനേകി നവ്യയുഗം
ജ്യോതിസ്സായി വാഴുവാൻ (2);-
3 പ്രാചീനരാം നിൻ ദാസരിൽ
പ്രത്യക്ഷമായ സാന്നിദ്ധ്യം
പ്രദ്യോദിപ്പിച്ചവരെ നീ
പ്രഭുക്കളാക്കി തീർത്തതാൽ (2);-
4 വിശ്രമം കൂടാതെ കർത്തൻ
വിശ്രുത നാമത്തെ നാം
വിഘ്നമൽപ്പവും വരാതെ
വാഴ്ത്തിപ്പാടുമെന്നെന്നും (2);-
5 സമ്മോദമായ സേവനം
സനാതനത്വമോടു നാം
സന്തുഷ്ടിയായ് തുടർന്നിടാം
സ്വർഗ്ഗീയ രാജവൃന്ദമായ് (2);-
(പദം പദം ഉറച്ചു നാം.... എന്നരീതി)