Santhatham sthuthi thava cheyvene

Malayalam Hymn

Santhatham sthuthi thava cheyvene

Santhatham sthuthi thava cheyvene lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ നിൻതിരുകൃപയോ സാന്ത്വനകരമേ 1 ചന്തം ചിന്തും നിന്തിരുകരമെൻ ചിന്താഭാരം നീക്കിടുന്നതിനാൽ 2 എരിതീ സമമായ് ദുരിതം പെരുകി ദഹനം ചെയ്തിതു ഗുണചയമഖിലവും 3 അന്നാളിൽ നിന്നാശയമുരുകി വന്നെൻ പേർക്കായ് ക്രൂശിൽ നീ കയറി 4 ഒരു നാൾ തവ കൃപ തെളിവായ് വന്നു കരളു തുറന്നു കരുതി ഞാനന്നു 5 എത്താസ്നേഹം കരുതി നീയെന്റെ ചിത്താമോദം വരുത്തി നീ പരനേ! 6 എന്തേകും ഞാൻ പകരമിതിന്നു ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ് 7 എൻ നാളെല്ലാം നിന്നുടെ പേർക്കായ് മന്നിൽ നിൽപ്പാൻ കരുണ നീ ചൊരിക

Related Songs