Malayalam Hymn
Yeshu manavalan namme cherkuvan
Yeshu manavalan namme cherkuvan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശു മണവാളൻ നമ്മേ ചേർക്കുവാൻ
മദ്ധ്യവാനിൽ വെളിപ്പെടുവാൻ
കാലം... ആസന്നമായ് പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ
ചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ
കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം(2)
2 യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും
അടിക്കടി ഉയർന്നീടുമ്പോൾ
കാന്തൻ... യേശു വരാൻ കാലമായ്
ഒരുങ്ങാം വിശുദ്ധിയോടെ;- ചേരും...
3 രോഗദുഃഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ
ദേഹം... മണ്ണോടു ചേർന്നെന്നാലും
രൂപാന്തരം പ്രാപിക്കും;- ചേരും...
4 ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം
കാഹളനാദം കേൾക്കുമ്പോൾ
പാരിൽ... പാർത്തിടും നാം അന്നാളിൽ
രൂപാന്തരം പ്രാപിക്കും;- ചേരും...