Malayalam Hymn
Parishuddhan mahonatha devan
Parishuddhan mahonatha devan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നാഥനാം മശിഹാ
ഹാ....ഹാ....ഹാ....ഹാലേലൂയ്യാ
ഹാ....ഹാ....ഹാ....ഹാലേലൂയ്യാ (2)
ആ ആ ആമേൻ
2 അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനാം വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ;- ഹാ...
3 കോടാകോടി തൻ ദൂതസൈന്യവുമായ്
മേഘാരൂഡനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർക്കാൻ
വേഗം വരുന്നേശു മശിഹാ;- ഹാ...