En balamaaya nalla yahove

Malayalam Hymn

En balamaaya nalla yahove

En balamaaya nalla yahove lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ബലമായ നല്ല യഹോവേ ഞാൻ നിന്നെ സ്നേഹിക്കുന്നു 1 യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും എന്നുടെ പാറയും എന്റെ പരിചയും ഗോപുരവും;- 2 സ്തുത്യനാം യാഹേ കേൾക്കേണമേ ശത്രുവിങ്കൽ നിന്നും വിടുവിക്കണേ മരണപാശങ്ങളാൽ ദുഃഖിതനാമി എന്നുടെ പ്രാണനെ കാത്തിടണേ;- 3 കെരൂബിനെ വാഹനമാക്കിയവൻ കാറ്റിന്റെ ചിറകിന്മേൽ അണയുന്നവൻ ഉയരത്തിൽ നിന്നെന്നെ കൈനീട്ടി വിടുവിച്ചു പെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്തു;- 4 ബലമുള്ള ശത്രുവിൻ കയ്യിൽനിന്നും വിടുവിച്ചു നടത്തിടും നല്ലിടയൻ പടയുടെ നേരേ പാഞ്ഞിടുവാൻ ബലം തരും എനിക്കവൻ നിശ്ചയമായ്;-

Related Songs