Ente balamaya yahove

Malayalam Hymn

Ente balamaya yahove

Ente balamaya yahove lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ബലമായ യഹോവേ ഞാനങ്ങേ സ്നേഹിക്കുന്നു എന്റെ ശൈലവും നീ മാത്രമേ എന്റെ കോട്ടയും നീ മാത്രമേ നീയെന്റെ ആശ്രയ കേന്ദ്രമതും നീ മാത്രമാണെന്റെ രക്ഷകൻ അവിടുന്ന് മാത്രമാണെൻ ദൈവവും നീയെന്റെ പാറയും നീ എന്റെ പരിചയതും എൻ രക്ഷയായ കൊമ്പും നീ മാത്രമേ എന്നേശുവേ നീ മാത്രമേ;- യഹോവ നിസിയായി കൂടെയുള്ളപ്പോൾ ഒന്നിലും ഞാൻ ഭയപ്പെടില്ല ക്രിസ്തുവിൽ വേരൂന്നി വളർന്നിടാൻ ക്രിസ്തു എന്ന തലയോളം വളർന്നിടുവാൻ ദൈവമേ എന്നും കൃപ തരണേ നിൻ വരദാനങ്ങൾ പകർന്നിടണേ;- കഷ്ടതയിൽ ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളിയോൻ നീ മാത്രമേ മാൻ പേടക്കു തുല്യമായ് എന്റെ കാലുകൾ നീ മാറ്റിയല്ലോ എന്നന്ധകാരത്തെ നീക്കിയല്ലോ എൻ ഗമനത്തെ സ്ഥിരമായ് മാറ്റിയല്ലോ;-

Related Songs