Ente balamaya karthanen sharanama

Malayalam Hymn

Ente balamaya karthanen sharanama

Ente balamaya karthanen sharanama lyrics · Malayalam Christian Song

The Hymnal
Key of G
0 plays
Lyrics onlyWhatsApp

Lyrics

1 എന്റെ ബലമായ കർത്തനെൻ ശരണമതാകയാൽ പാടിടും ഞാനുലകിൽ ഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻ ചാരിടും ഞാനവനിൽ ഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻ എന്റെ ജീവിതയാത്രയതിൽ എന്റെ അല്ലലഖിലവും തീർത്തിടും നാൾ നോക്കിപ്പാർത്തിടും ഞാനുലകിൽ 2 എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻ നല്ല സങ്കേതമേശുവത്രെ പെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻ മാറ്റം ഭവിക്കാത്തവൻ 3 തിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്ന കരുത്തെഴും യാഹവൻ താൻ ഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്ന സ്നേഹമെന്താശ്ചര്യമേ 4 ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തം ഓർപ്പിച്ചുണർത്തുമെന്നെ ഉള്ളംകരത്തിൽ വരച്ചവൻ ഉർവ്വിക്കധീശൻ താൻ എന്നുടെ ആശ്വാസകൻ 5 മാറും മനുജരെല്ലാം മഹിതലമതു തീ ജ്വാലക്കിരയായി മാറുകിലും തിരുവാഗ്ദത്തങ്ങൾക്കേതും മാറ്റം വരില്ലവൻ വരവിൻ നാളാസന്നമായ്

Related Songs