Malayalam Hymn
Madakki varuthename yahove
Madakki varuthename yahove lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മടക്കി വരുത്തേണമേ യഹോവേ
മടങ്ങി വരുവാനായി(2)
പണ്ടത്തെപ്പോലൊരു കാലം
വന്നിടണേ യഹോവേ(2)
1 ആദിമ സ്നേഹം ആദിമ വിശുദ്ധി
പെന്തിക്കോസ്തിൻ നാളെപ്പോൽ(2)
അർപ്പണം ചെയ്യുവാൻ ആത്മാവിൻ ശക്തിയാൽ
ആരാധ്യനെ ഞങ്ങൾ വന്നീടുന്നു(2);- മടക്കി...
2 അനുതാപത്തോടും പൂർണ്ണമനസ്സോടും
യേശുവിൻ പാദത്തിൽ വന്നിടുന്നേ(2)
തരുന്നു ഞങ്ങൾ മുറ്റുമായ് കരത്തിൽ
തിരുഹിതം ചെയ് വാൻ വന്നീടുന്നു(2);- മടക്കി...
3 ആത്മാവിൻ ഫലത്താൽ നിറഞ്ഞു ഞങ്ങൾ
ആരാധനയോടെ വന്നിടുന്നു(2)
ആശിർവദിപ്പിപ്പോൻ യേശുനാഥാ വിണ്ടും
ആയുഷ്കാലം നിൻ വേല ചെയ് വാൻ(2);- മടക്കി...