Sthothrame sthothrame priya yeshu

Malayalam Hymn

Sthothrame sthothrame priya yeshu

Sthothrame sthothrame priya yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തോത്രമേ സ്തോത്രമേ പ്രിയ യേശു രാജനെന്നും സ്തോത്രം പ്രിയ യേശുരാജനെന്നും – സ്തോത്രം 1 പാപവും അതിൻഫലമാം ശാപങ്ങളും എല്ലാം ക്രൂശിലേറ്റ സ്നേഹത്തെ ഞാനോർത്തു നന്ദിയോടെ നിന്നടി വണങ്ങി;- സ്തോത്ര... 2 ദൂതസഞ്ചയം എനിക്കു കാവലായി തന്നു ദൂതരെക്കാൾ ശ്രേഷ്ഠമായ സ്ഥാനം ദാനമായി തന്നതിനെ ഓർത്തു;- സ്തോത്ര... 3 ഞാനിനീ ഭയപ്പെടുവാൻ ദാസ്യാത്മാവേ അല്ല പുത്രത്വത്തിൻ ആത്മാവിനാലെന്നെ പുത്രനാക്കി തീർത്ത കൃപയോർത്തു;- സ്തോത്ര... 4 സ്വർഗ്ഗരാജ്യത്തിൻ വിശിഷ്ട വേല എനിക്കേകി സ്വർഗ്ഗീയമാം ഭണ്ഡാരത്തിനെന്നെ സ്വർഗ്ഗനാഥൻ കാവലാക്കി സ്തോത്രം;- സ്തോത്ര... 5 പാപത്തിനടിമയിൽ ഞാൻ വീണിടാതെ എന്നും പാവനമാം പാതയിൽ നടത്തി പാവനാത്മ കാത്തിടുന്നതോർത്തു;- സ്തോത്ര... 6 ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റി ഭാരമെല്ലാം തൻ ചുമലിലേറ്റി ഭാരമെന്യേ കാത്തിടുന്നതോർത്തു;- സ്തോത്ര... 7 എണ്ണമില്ലാതുള്ള നിന്റെ വൻ കൃപകളോർത്തു എണ്ണി എണ്ണി നന്ദിയാൽ നിറഞ്ഞു എണ്ണമെന്യേ വന്ദനം തരുന്നേ;- സ്തോത്ര...

Related Songs