Kurishin nizhalil thalachaychanudinam

Malayalam Hymn

Kurishin nizhalil thalachaychanudinam

Kurishin nizhalil thalachaychanudinam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2) കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽ പ്രാണപ്രിയന്റെ തൃക്കഴലിൽ(2) കാണുന്നഭയമെന്നഴലിൽ(2) 1 പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2) തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽ തളരാതിനി വാനവിരിവിൽ(2) ചിറകടിച്ചുയർന്നിടും വിരവിൽ(2) 2 സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2) തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദം തരുമെനിക്കനന്തസമ്മോദം(2) തീർക്കുമെൻ മാനസഖേദം(2) 3 ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2) അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽ അവശതയണയുകിലന്നാൾ(2) അവൻ തുണയരുളിടും നന്നായ്(2)

Related Songs