Malayalam Hymn
Ennodulla nin sarvananmakalkkai
Ennodulla nin sarvananmakalkkai lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ;
എന്തു ചെയ്യേണ്ടുനിനക്കേശുപരാ!-ഇപ്പോൾ
2 നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ;
സന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവാ
3 പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്;
ശാപ ശിക്ഷകളേറ്റ ദേവാത്മജാ-മഹാ
4 എന്നെയൻപോടു ദിനംതോറും നടത്തുന്ന;
പൊന്നിടയന്നനന്തം വന്ദനമേ-എന്റെ
5 അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ;
അന്തികേയുള്ള മഹൽശക്തി നീയേ-നാഥാ
6 താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ;
വാദം ചെയ്യുന്ന മമ ജീവനാഥാ-പക്ഷ
7 കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ;
മുറ്റും നിറുത്താൻ കഴിവുള്ളവനേ-എന്നെ
8 മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും;
വന്ദനം ചെയ്യും തിരുനാമത്തിന്നു-ദേവാ