Malayalam Hymn
Ennodulla nin krupaykkaay
Ennodulla nin krupaykkaay lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 എന്നോടുള്ള നിൻ കൃപയ്ക്കായ്
എന്തു നല്കും ഞാൻ-നാഥാ
എന്നെ തന്നെ നല്കിയാലും തുല്യമാകുമോ
എണ്ണി തീർപ്പാനാകുമോ നിൻ നന്മകളെല്ലാം
എല്ലാനാളും പോറ്റിടുന്ന വല്ലഭൻ നീയെ
2 പാപിയൽ പ്രധാനിയായ എന്നെ സ്നേഹിപ്പാൻ
നന്മയെന്നിലെന്തു കണ്ടു എന്റെ പ്രിയനേ
നീ നിണം ചൊരിഞ്ഞു ക്രൂശിലെന്നെ നേടുവാൻ
ജീവനേകിയെന്നെ നിന്റെ ശിഷ്യനാക്കുവാൻ
എന്റെ ദേഹം ദേഹി സർവ്വം നവ്യമാക്കിടാൻ
യാഗമായി നിന്റെ സ്നേഹമെത്രയാശ്ചര്യം
3 സ്നേഹവും പ്രത്യാശയും വിശ്വാസവും കാപ്പാൻ
ഏകുക നിൻ നൽവരങ്ങളാത്മ പൂർണ്ണനേ
ഞാനിനിയും നിൻ സുതനായ് മന്നിൽ പാർക്കുവാൻ
ജീവ സാക്ഷിയായി മന്നിൽ ശാന്തിയേകുവാൻ
നിന്റെ ഇഷ്ടം എന്നും എന്നിൽ പൂർണ്ണമാക്കുവാൻ
അർപ്പണം ചെയ്യുന്നുവെന്നെ നിൻ ഭുജങ്ങളിൽ