Malayalam Hymn
Kanunnu njaan vishvaasathaal en
Kanunnu njaan vishvaasathaal en lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാണുന്നു ഞാൻ വിശ്വാസത്താൽ
എൻ മുൻപിൽ ചെങ്കടൽ രണ്ടാകുന്നു (2)
കാണാത്ത കാര്യങ്ങൾ കൺമുൻപിലെന്നപോൽ
വിശ്വസിച്ചീടുന്നു എൻ കർത്താവേ (2)
1 യരിഹോ മതിലുകൾ ഉയർന്നുനിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല (2)
ഒന്നിച്ചു നാം ആർപ്പിടുമ്പോൾ
വന്മതിൽ വീഴും കാൽച്ചുവട്ടിൽ (2);-
2 അഗ്നിയിൻ നാളങ്ങൾ വെള്ളത്തിനോളങ്ങൾ
എന്നെ തകർക്കുവാൻ സാധ്യമല്ല (2)
അഗ്നിയിലിറങ്ങി വെള്ളത്തിൽ നടന്ന
സർവ്വ ശക്തൻ കൂടെയുണ്ട് (2);-
3 നാലുനാളായാലും നാറ്റം വമിച്ചാലും
കല്ലറമുമ്പിൽ കർത്തൻ വരും (2)
വിശ്വസിച്ചാൽ നീ മഹത്വം കാണും
സാത്താന്റെ പ്രവൃത്തികൾ തകർന്നിടും (2);-