Kanunnu njaan en impa veedakkare

Malayalam Hymn

Kanunnu njaan en impa veedakkare

Kanunnu njaan en impa veedakkare lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാണുന്നു ഞാൻ എൻ ഇമ്പ വീടക്കരെ എനിക്കായ് തീർക്കുന്ന നിത്യ ഗേഹം നല്ലപ്പോർ പൊരുതു ഓട്ടം തികച്ചു ഞാൻ എൻ നിത്യ ഭവനെ എത്തിടുമ്പോൾ (2) ഈ ലോക ക്ലേശങ്ങൾ എല്ലാം മറന്നു ഞാൻ വീൺ പുരെ നിത്യം ആനന്ദിക്കും എനിക്കായ് ആണികൾ ഏറ്റ ആ കൈകളാൽ നാഥൻ എൻ കണ്ണീർ തുടയ്ക്കുന്ന നാളിൽ (2) മണ്ണിലെ ദുഃഖങ്ങൾ മറന്നിടും ഞാൻ വിണ്ണിലെ വീട്ടിൽ ചെന്നാശ്വസിക്കും (2) ശുദ്ധരൊടുത്തു ഞാൻ നാഥനെ വാഴ്ത്തും ദൂതരാൽ വന്ദ്യനാം രാജാവിനെ (2) നിത്യമാം സന്തോഷം പ്രാപിച്ചിടും നാഥൻ തൻ മാർവിൽ ചാരീടുമ്പോൾ (2) അല്ലൽ നിറഞ്ഞ ഈ ജീവിതം ക്ഷണികം വേഗം തീർന്നു നാം പോയിടുമേ(2) യുഗയുഗമായി നാഥനോടൊത്തെന്നും വിൺപുരിയിൽ ആനന്ദിച്ചാർത്തീടുവാൻ(2)

Related Songs