Malayalam Hymn
Kanunnu njaan kalvari maamala
Kanunnu njaan kalvari maamala lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാണുന്നു ഞാൻ കാൽവറി മാമല
ക്രൂശെൻ കൺ മുൻപിലായ് (2)
ഭാരവും ചുമന്നിതാ പോയിടുന്നു രക്ഷകൻ താൻ
ആരതേറ്റിടും സോദരാ ദാരുണമാം ഈ വേദന
യോനാ ചെയ്ത തെറ്റിനാൽ കാറ്റു പടകിലാഞ്ഞടിച്ചതാൽ
നാവികരമാം ശോധന-യേറി വൻ കടലില്ലയോ വീണത്;-
പാപ മോചനത്തിനായ് പാരിൽ വന്നു ദൈവപുത്രനായ്
പാടുപ്പെട്ടുപണി എടുത്തതാം പണി ക്രൂശിലല്ലെയോ തീർന്നത്;-
അന്ധനാം മനുഷ്യനു കാഴ്ച നൽകിയാ കൈകളെ
രോഗികളെ സൗഖ്യമാക്കിയ-ആ-കൈകളല്ലയോ ക്രൂശതിൽ;-
കുന്തമുന കൊണ്ടത് വേല ചെയ്ത കൂലിയാണഹോ
ചാട്ടവാറടികളൊക്കെയും തിരു മാർവിലല്ലയോ വീണത്
കേണിടുന്നു രക്ഷകൻ തൻപിതാവിനോടന്ത്യമായ്
എലോഹി എലോഹി ലമ്മശബക്താനി;-