Papee unarnnu kolka nee nidrayil

Malayalam Hymn

Papee unarnnu kolka nee nidrayil

Papee unarnnu kolka nee nidrayil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു പാപീ ഉണർന്നു കൊൾക നീ 1 വലിയനാശം വന്നിടും കളിപ്പാൻ സമയമില്ല ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി;- 2 കടലിൻ ഇരച്ചൽപോലെ ഇടിമുഴക്കം പോലെയും വിധിനാളിൻ ഭയങ്കരം അടുത്തടുത്തു വരുന്നു;- 3 നിന്റെ വഴികളെയും അന്തർഭാഗങ്ങളെയും തന്റെ തുലാസിൽ ദൈവം സന്തതം തൂക്കിടുന്നു;- 4 സത്യമാർഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും മർത്യനാകുന്ന നിന്നെ കർത്തൻ വിളിച്ചിടുന്നു;- 5 നരകാഗ്നിയിൻ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാൻ പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്;- 6 ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിൻ കൺകൾ വെറുതേ കളയരുതേ ചുരുക്കമാംരക്ഷാകാലം;-

Related Songs