Nidrayil njaan aayaneram

Malayalam Hymn

Nidrayil njaan aayaneram

Nidrayil njaan aayaneram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിദ്രയിൽ ഞാനായനേരം ഭദ്രമായെന്നെ പാലിച്ച സച്ചിദാത്മാവാം നിനക്കു സ്തോത്രം ചെയ്യുന്നനന്തം ചാവിൻ നിദ്രയിൽ നിന്നു ഞാൻ ജീവിച്ചു കൺതുറക്കുമ്പോൾ ദൈവമേ നിൻ നിത്യപ്രകാശത്തെ കാണ്മാൻ തുണയ്ക്ക എന്നുടെ പാപമഖിലം സൂര്യനാൽ മഞ്ഞെന്നപോലെ നന്നേ നശിപ്പിക്കയെൻ കർത്താവേ, കാരുണ്യരാശേ! എൻ നിനവമിച്ഛകളും നിൻ പുണ്യഹിതാനുരൂപം പൂർണ്ണായ് പാലിക്ക നിന്നാത്മാവാലെന്നെ നിറച്ച് ഇന്നത്തെ എൻ ക്രിയകളും വാഗ്മനോഭാവങ്ങളെല്ലാം ഭംഗിയോടു നിൻഹിതത്തിൽ തന്നെ ഭരിക്കേണമേ പ്രാതഃപ്രസന്നാത്മാവിനെ ജ്യോതിർമ്മയാ! തന്നു സത്യ വേദത്തിന്നൊത്തോരു മാർഗ്ഗേ മോദാൽ നടത്തേണമേ

Related Songs