Malayalam Hymn
Maravidam aayenikkeshuvunde
Maravidam aayenikkeshuvunde lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മറവിടം ആയെനിക്കേശുവുണ്ട്
മറച്ചിടും അവനെന്നെ ചിറകടിയിൽ
മറന്നിടാതിവിടെന്നെ കരുതിടുവാൻ
മാറാതെയവനെന്റെ അരികിലുണ്ട്
1 അനുദിനവും അനുഗമിപ്പാൻ
അവൻ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദജീവിത വഴിയിലിന്ന്
അനുഗ്രഹമായെന്നെ നടത്തിടുന്നു;-
2 വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയിൽ വലഞ്ഞു ഞാനലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-
3 ഇതാ വേഗം ഞാൻ വാനവിരവിൽ
ഇനിയും വരുമെന്നരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-
4 പലവിധമാം എതിരുകളെൻ
പാതയിലടിക്കടി ഉയർന്നിടുമ്പോൾ
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നിൽക്കുവാൻ ബലം തരുന്നു;-