Theenalam padarum pole - Kadal

Malayalam Hymn

Theenalam padarum pole - Kadal

Theenalam padarum pole - Kadal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തീനാളം പടരും പോലേ എരിയുന്നെൻ അകമാകേ കനലാളി കത്തും പോലേ പിടയുന്നെൻ മനമാകേ കടലതിലേ അലയതുപോൽ എൻ മനമതിലേ നെടുവീർപ്പുകൾ പുറമോടി അതു ശാന്തതയാം അകമേ ഞാൻ അലറുകയാം വേണം എനിക്കാ ദിവ്യമാം ശാന്തി കാണുന്നതെല്ലാം അഭിനയമീ ഉലകിൽ ആരാഞ്ഞു ഞാൻ കാരണം തേടി ഞാൻ ഹൃദയശൂന്യത ഏതിനാൽ മാറ്റിടാം ശാന്തിയതു നേടാൻ പാഞ്ഞു പല മാർഗ്ഗേ കാറ്റതിനാൽ ഉലയും ഓടപോലെ ഞാനും കാർമുകിലിനുള്ളിൽ കിരണമതു കാണാൻ നിറമിഴികളോടേ നോക്കി ഞാൻ ദൂരേ കണ്ടില്ല ഞാനെൻ ചാരത്തു നിൽക്കും സ്നേഹാർദ്രനാമെൻ ശ്രീയേശു നാഥൻ വാരി പുണർന്നെന്നേ സ്വന്തമെന്നോതി മിഴിനീർ തുടച്ചെന്നേ മാറോടു ചേർത്തേ ആരാഞ്ഞതാം നാഥനേ കണ്ടു ഞാൻ ഹൃദയശൂന്യത എൻ യേശു മാറ്റിയേ ഓടി ഞാൻ വാഞ്ചയാൽ നാടുകൾതോറുമേ വേദികൾ പങ്കിടാൻ യേശുവിൻ സാക്ഷിയായ് ശാന്തമീ സാഗരം ശോഭനം ഭാവിയും ജീവിതം ക്രിസ്തുവിൽ സ്വസ്ഥമെന്നെണ്ണി ഞാൻ വന്നലച്ചെൻ പടകിൽ ആശങ്കകാറ്റുകൾ നോക്കി ഞാനെൻ നാഥനേ വിശ്വാസ നൗകയിൽ കണ്ടു ഞാനമരത്തായ് ഉറങ്ങുന്നൊരേശുവേ ആശയറ്റേകനായ് പകച്ചു ഞാൻ നിൽക്കവേ ഭയമെന്തിനു ഞാനില്ലയോ എന്നുര ചെയ്തിടും നാഥനെൻ ചാരെ കടലതിലേ അലകളിലും എൻ മനമതിലേ നെടുവീർപ്പിലും അറിയും ഞാൻ എൻ യേശുവിനെ ജീവനിലെ ഓരോ അണുവിലും ഉളളിൽ എൻ ഉള്ളിൽ നിറയും സമാധാനം നിൽക്കുന്ന ഭൂമി മാറിപ്പോയാലും എൻ ജീവിതം ക്രിസ്തുവിൽ ധന്യമേ ഇനി മരണമോ അതു ലാഭം മാത്രമേ

Related Songs