Prana nathha jeeva nathha

Malayalam Hymn

Prana nathha jeeva nathha

Prana nathha jeeva nathha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രാണനാഥാ ജീവനാഥാ പ്രാണപ്രീയ എന്നേശുവേ ആരാധിക്കും അങ്ങേയെന്നും ആയുസ്സിൻ നാൾകൾ നന്ദിയാൽ ഹാലേലുയ്യാ. ഹാലേലുയ്യാ.. ഹാലേലുയ്യാ.. ഹാലേലുയ്യാ...... ഹാലേലുയ്യാ..… ഹാലേലുയ്യാ...... ഹാലേലുയ്യാ..… 1 ചേറ്റിൽ കിടന്ന എന്നെ ഉയർത്തിയേ പാപക്കുഴിയിൽ നിന്നും കയറ്റിയേ ക്രിസ്തവാം പാറമേൽ ഏറ്റമുയർത്തിയേ പൊൻ കരത്താലെന്നെ താങ്ങിയേ;- 2 ശത്രുവാമെന്നെ മിത്രമാക്കിയേ ദോഷിയാമെന്നെ പക്ഷമാക്കിയേ ആ മഹാസ്നേഹം ഇത്രമേലേകാൻ യോഗ്യനായ് തീർത്തതി മോദാൽ 3 ദാസനാമെന്നെ പുത്രനാക്കിയേ നിത്യമാം അവകാശമേകിയേ ക്രുശിലെ സ്നേഹം ആ മഹാസ്നേഹം യോഗ്യനായ് തീർത്തതി മോദാൽ

Related Songs