Malayalam Hymn
Aruthe nathha pokaruthe
Aruthe nathha pokaruthe lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അരുതേ നാഥാ പോകരുതേ
കടന്നുപോകരുതേ
ഈ നിൻ ജനതയെ
അലിവോടെ നോക്കാതെ
കടന്നുപോകരുതേ നാഥാ
കടന്നുപോകരുതേ
കടും ചുവപ്പാകുന്ന പാപങ്ങളാൽ
അകന്നുപോയ് പൊറുക്കണമേ
കൊടുംപാതകക്കനൽ ചുമടുമായ് നാഥാ
തകർന്നുപോയ് കനിയണമേ... നാഥാ
അകൃത്യഭാരങ്ങളാൽ വഴിമറന്നു
വലഞ്ഞുപോയ് ക്ഷമിക്കണമേ
നിണം വാർന്ന നിൻതിരുവഴിപ്പൊരുൾ നാഥാ
മറന്നുപോയ് കനിയണമേ... നാഥാ
അഗതികൾക്കായ് സ്വയം കരുതിടാതെ
കടന്നുപോയ് പൊറുക്കണമേ
അഭയം പൊയ്പോയൊരജഗണംപോലെ
അലഞ്ഞുപോയ് കനിയണമേ... നാഥാ