Manuvel manujasutha ninte manamerum

Malayalam Hymn

Manuvel manujasutha ninte manamerum

Manuvel manujasutha ninte manamerum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മാനുവേൽ മനുജസുതാ-നിന്റെ മാനമേറും തൃപ്പാദങ്ങൾ വണങ്ങി ഞങ്ങൾ മംഗളമോതിടുന്നിതാ-നിത്യം മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ 1. ഏദനിലാദി മനുജർ-ചെയ്ത പാതകം പരിഹരിപ്പാൻ ഭൂതലേ വന്നു ക്രൂശതിൽ മരിച്ചുയിർത്ത-നിന്റെ പേശലമാം ചരിതമെന്തതി വിപുലം- 2. വൻപരുമനുനിമിഷം-പാടി കുമ്പിടുന്ന ഗുണമെഴുമധിപതിയെ ചെമ്പകമലർ തൊഴുന്ന-പാദ- മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ- 3. നീചരായ് ഗണിച്ചിരുന്ന പേത്ര- നാദിയായ ധീവരരെ ദിവ്യകൃപയാൽ ശേഷികൊണ്ടലങ്കരിച്ചു പരം പ്രേഷണം ചെയ്തവനിയിൽ ഗുരുക്കളായ് നീ- 4. വന്ദനം പരമഗുരോ നിന്റെ നന്ദനീയമാം ഗുണങ്ങളുരപ്പതാമോ ചന്ദനം പുഴുകിവയേക്കാളും തോന്നിടുന്നു നിൻ ചരിതം സുരഭിയായി- 5. അൽപ്പമാമുപകരണം കൊണ്ടു നല്പെഴുന്ന മഹത്തായ വേലകൾ ചെയ്യും ശില്പികൾക്കുടയവനേ നീയേ ചിൽപുരുഷൻ ചിരന്തന നമസ്കാരം-... 6. കഷ്ടതയുടെ നടുവിൽ ഞങ്ങൾ പെട്ടുഴന്നു വലയുന്നുണ്ടാകയാൽ ദേവ തൊട്ടുനിന്നോമന കൈയ്യാൽ പാരം ചുട്ടുനീറും മനസ്സിനെ തണുപ്പിക്കണേ-... 7. സ്ഫീതമാം കരിമുകിലേ സാധു ചാതമങ്ങളാണു ഞങ്ങൾ നീ തരുന്നോരു ശീകരമനുഭവിച്ചു സർവ്വ ശോകവും ശമിപ്പിക്കുവാൻ കൃപ ചെയ്യണേ- 8. ആശയുമനുസൃതിയും സ്നേഹ പാശബന്ധം വിനയവും വിമലതയും ദാസരിൽ വളർത്തണമേ നിത്യം യേശുനാഥാ നമസ്കാരം നമസ്കാരമേ-

Related Songs