Manuvel mannavane

Malayalam Hymn

Manuvel mannavane

Manuvel mannavane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മനുവേൽ മന്നവനേ-പരനേ മനുവായ് വന്നവനേ മനുവേലാ നിൻ മനമലിഞ്ഞരികിൽ വരികാ വൈകാതെ-പരനേ;- മനു 1 കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു... 2 അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു... 3 പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു... 2 ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോ മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു... 3 നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു... 4 അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ;- മനു...

Related Songs