Malayalam Hymn
Mannavane mahonnatha ninne
Mannavane mahonnatha ninne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
ഇദ്ധരയിൽ നീയൊഴിഞ്ഞില്ലാരുമേ
ഞങ്ങൾക്കാശ്രയമായ് മേലിലും നീ മാത്രമേ
ദൈവദൂത സൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ
ദോഷികളാം ഞങ്ങളിതിനെന്തള്ളൂ
ഓർത്താൽ നിന്റെ നാമം ചൊല്ലിയാലും പോരായേ
മഹാദേവാ മക്കൾ ഞങ്ങൾ തിരുമുമ്പിൽ വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം നൽകണം
സർവ്വഖേദവും തീർത്തു നീ ഞങ്ങൾക്കാകണം
നിന്നേപ്പോലോർ ധനമില്ല നിന്നേപ്പോലോർ സുഖമില്ല
എന്നെന്നേക്കും നിൻമുഖത്തിൽ വാഴുവാൻ
ദാസർക്കനുവാദം തന്നു മാർവ്വിൽ ചേർക്കണം
പൊന്നുനാഥാ പൊന്നുനാഥാ നിൻമുഖം കണ്ടാനന്ദിപ്പാൻ
സ്വർഗദേശത്തെന്നു വന്നു ചേർന്നിടും
ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻ
ഭക്തന്മാരേ രാപ്പകൽ നാം തിരുമുമ്പിലാരാധിപ്പാൻ
എത്രവേഗം വാനരാജ്യേ പോയിടാം
സർവ്വസമ്മോദവും ലഭിച്ചെന്നും പാർത്തിടാം