Malayalam Hymn
Mannavane mahonnathane
Mannavane mahonnathane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മന്നവനെ മഹോന്നതനെ
മരുവാസത്തിലെന്നും നീയഭയം
കരുണയും കൃപയും നിറഞ്ഞവനെ
നിൻ ദയ എന്നെന്നും വലിയതല്ലോ
ചതഞ്ഞതാം ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്തിടാത്തോൻ
പുതുക്കിപ്പണിയും തൻ വൻകൃപയാൽ
പുതുജീവനേകിടും ആത്മാവിനാൽ
എപ്പോഴും ഞാൻ വന്നു പാർത്തിടുവാൻ
നീയെനിക്കുറപ്പുള്ള പാറയല്ലോ
വഴുതിടാതെൻ കാൽകളെയെന്നെന്നും
ക്രിസ്തുവാം പാറമേൽ ഉറപ്പിക്കുന്നു
കഴുകനെപ്പോലെൻ യൗവ്വനത്തെ
പുതുക്കി നന്മയാലവൻ നിറെച്ചിടുന്നു
അത്യന്ത കൃപയെന്നിൽ പകർന്നിടുക
അനുദിനമീ ഭൂവിൽ നിൻ സേവയ്ക്കായ്
ദരിദ്രനെ എന്നെന്നേക്കും മറക്കുകില്ല
സാധുവിൻ പ്രത്യാശയ്ക്കോ ഭംഗം വരില്ല
തൻ കൃപയാലവൻ നടത്തിടുമെ
സ്വർഗ്ഗ സീയോൻ എത്തും നാൾ വരെയും