Malayalam Hymn
Parishuddhane mahonnathane maranathe
Parishuddhane mahonnathane maranathe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പരിശുദ്ധനേ മഹോന്നതനേ
മരണത്തെ ജയിച്ചവനേ മഹത്വവും ബഹുമാനം
സ്തോത്രവും കൈക്കൊൾവാൻ
യോഗ്യനാം കുഞ്ഞാടെ സർവ്വ
ശക്തനാം രക്ഷകനെ (2)
1 ഏഴു പൊൻ നിലവിളക്കിൻ നടുവിൽ
നിലയങ്കി ധരിച്ചവനായ്
മാറത്ത് പൊൻകച്ച കെട്ടി
മാനുഷ സദൃശ്യനായവനാം
സർവ്വ ശക്തനാം ദൈവവുമേ (2)
(പരിശുദ്ധനേ)
2 ഇരുവായ്ത്തലയിൻ മൂർച്ചയേറിയ
വാള് വഹിപ്പോനേ
പെരുവെള്ളത്തിനിരച്ചിൽ പോലെ
അരുളീടുന്നവനേ.. നീതി
സൂര്യനുമായവനേ.. (2)
(പരിശുദ്ധനേ)
3 ഏഴു നക്ഷത്രം വലം കയ്യിൽ ഏന്തിയ
രാജ പുരോഹിതനേ
പുസ്തകം തുറപ്പാൻ
മുദ്രകൾ നീക്കാൻ
യോഗ്യനുമായോൻ നീ ദൈവ
വചനവും ആയവനേ (2)
(പരിശുദ്ധനേ)
4 അഗ്നിജ്വാല കണ്ണാൽ സഭകളെ
നോക്കീടുന്നവനെ കയ്യിൽ
മരണത്തിന്റെയും പാതാളത്തിന്റെയും
താക്കോൽ ഉള്ളവനെ ന്യായ
വിധിയുമായ് വരുന്നവനേ(2)
(പരിശുദ്ധനേ)
5 പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
നീയേ യേശു മഹോന്നതനേ
ആൽഫ ഒമേഗ ആദിയും അന്തവും
നിത്യനുമായോനെ കാന്തയെ
ചേർപ്പാൻ വരുന്നവനേ (2)
(പരിശുദ്ധനേ)