Malayalam Hymn
Sarva shakthane parishuddhane
Sarva shakthane parishuddhane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സർവ്വശക്തനേ പരിശുദ്ധനേ
എൻ ആശ്രയമാം യേശുനാഥനേ (2)
chorus :
നീ മതി യേശുവെ... നീ മതി യേശുവെ...
ഘോരമാം ഈ മരുയാത്രയിൽ (2)
നീറിടും വേളയിൽ ഭാരങ്ങൾ ഏറുമ്പോൾ
കൂരിരുൾ മൂടുമ്പോൾ കാണും ഞാൻ (2)
ചാരവെ എത്തി എൻ കണ്ണുനീരൊപ്പിടും
സാരമില്ലെന്നോതും യേശുവെ (2)
മാറിടും മർത്യരിൽ ചാരില്ല ഞാനിനി
ആശ്രയം തെല്ലും ഞാൻ വെയ് ക്കില്ല (2)
മാറാത്ത മാർവ്വതിൽ ചാരി ഞാൻ പാടിടും
നീ മതി യേശുവെ എൻ യാത്രയിൽ (2)
എത്തിടും ഞാനന്നാൾ ഭാഗ്യ കനാനതിൽ
മുത്തിടും യേശുവെ മോദമായ് (2)
ചൊല്ലിടും യേശുവോടന്നു ഞാൻ സ്നേഹത്താൽ
നീ മതി യേശുവെ ഈ നിത്യതേ (2)