Malayalam Hymn
Parishuddhane mahonnathane
Parishuddhane mahonnathane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പരിശുദ്ധനെ മഹോന്നതനെ
ആരിലും ഉന്നതനായവനെ (2)
ആരാധിക്കും നിന്നെ എന്നും
ആത്മാവിലും സത്യത്തിലും (2)
(പരിശുദ്ധനെ)
കാൽവറിക്കുന്നിൽ യാഗമായ് തീർന്ന
കർത്താധി കർത്തനെ ആരാധിക്കുന്നു (2)
പാപ ചേറ്റിൽ നിന്ന് വിടുതൽ നൽകിയ
ആത്മ നാഥനെ ആരാധിക്കുന്നു (2)
(പരിശുദ്ധനെ)
അത്ഭുതമന്ത്രി വീരനാം ദൈവം
നിത്യപിതാവിനെ ആരാധിക്കുന്നു (2)
വിണ്ണിലും മണ്ണിലും രാജാവായി തീർന്ന
രാജാധി രാജനെ ആരാധിക്കുന്നു (2)
(പരിശുദ്ധനെ)
വാനമേഘത്തിൽ വിശുദ്ധരോടൊത്ത്
ദേവാധി ദേവനെ ആരാധിക്കുന്നു (2)
കോടാനുകോടി ദൂതരോടൊത്തു
സീയോൻ മണവാളനെ ആരാധിക്കുന്നു(2)
(പരിശുദ്ധനെ)