Malayalam Hymn
Maratha snehithan manuvel than
Maratha snehithan manuvel than lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു
മാറിടം ചാരിടും ഞാൻ ദിനവും
പാരിടമാകവെ മാറിടും നേരവും
ചാരിടാൻ തൻ തിരുമാറിടമാം
2 ഖേദമെന്നാകിലും മോദമെന്നാകിലും
ഭേദമില്ലാത്തൊരു സ്നേഹിതനാണവൻ
മേദിനിയിൽ വേദനകൾ
ഏതിനമൊക്കെ-യെന്നറിഞ്ഞോൻ;- മാറാത്ത..
3 നിത്യതയോളവും സത്യകൂട്ടാളിയായ്
ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽ
മൃത്യുവിനാൽ മാറുമെത്ര-
മിത്രമായാലും മർത്യരെല്ലാം;- മാറാത്ത..
4 ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻ
ഭാരം ചുമന്നിടും കർത്തനാ-ണേശുതാൻ
ആത്മപ്രിയൻ നല്ലിടയൻ-
ആദ്രതയെന്നെ പിൻതുടരും;- മാറാത്ത..
5 ആകെയിളകിടും ലോകമിതേകിടും
ആകുല വേളകൾ ഭീകരമാകുമോ?
ഹല്ലേലുയ്യാ- ഹല്ലേലുയ്യാ
പാടുമെൻ ജീവകാലമെല്ലാം;- മാറാത്ത..