En yeshuve rashaka nalla snehithan

Malayalam Hymn

En yeshuve rashaka nalla snehithan

En yeshuve rashaka nalla snehithan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ മാറാത്ത മാധുര്യവാൻ-നീയോ ഇന്നലേമിന്നും എന്നുമനന്യനായ് മന്നിലെൻ കൂടെയുണ്ട് 2 എൻ വേദനവേളയിൽ നീ വരും തുണയായ് പേടിക്കയില്ലിനി ഞാൻ എന്നിൽ നൽകിയതെല്ലാം നന്മയിൻ കരുതൽ എന്നൊരു നാളറിയും;- 3 എൻ ജീവിതഭാരങ്ങൾ ആരിലുമധികം നീയറിയുന്നുവല്ലോ നാഥാ നിന്നിലല്ലാതെയാരിൽ ഞാൻ ചാരിടും നീറുന്ന ശോധനയിൽ;- 4 ഈ ലോകസാഗരത്തിൽ വൻതിരമാലകൾ ആഞ്ഞടിക്കും നേരത്തിൽനിന്റെ ആണികളേറ്റ പാണിയാലെന്നെ നീ അൻപോടു താങ്ങിടുന്നു;- 5 എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ എന്നുമെന്നാശയതാം അന്നു ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻ എന്നാളും വാണിടുമേ;-

Related Songs