Yeshu rakshithaavenikku nalla snehithan

Malayalam Hymn

Yeshu rakshithaavenikku nalla snehithan

Yeshu rakshithaavenikku nalla snehithan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതൻ; ഏറ്റം വിലയുളള മൂറിൻ കെട്ടെനിക്കവൻ 1 ഒന്നു കൊണ്ടും കൈവിടാതെ തന്നാത്മാവിനാൽ എന്നുംകൂടെ പാർത്തിടുന്ന മാ കൃപാലുവാം;- 2 തൻ മഹത്വ സന്നിധിയിൽ എന്നെയെപ്പോഴും കൺമണിപോൽ കാത്തിടുന്ന കാരുണ്യവാനാം;- 3 ഈ ലോകത്തിൽ കൂടെയുളള യാത്രയിലെന്റെ കാലടികളെ ക്ഷണം പ്രതി നടത്തുന്ന;- 4 എൻ പ്രയാസങ്ങൾ സകലവും സതതം തൻ മുമ്പിൽ കൊണ്ടുചെല്ലുവതിന്നു ക്ഷണിക്കുന്ന;- 5 മേദിനിയിൽ നേരിടുന്ന ഖേദങ്ങൾ മൂലം വേദനപ്പെട്ടിടുമ്പോൾ ആമോദം നൽകുന്ന;- 6 തൻ നിറവിൽ നിന്നനുദിനം ക്ഷണം തോറും എന്നാവശ്യങ്ങൾ അഖിലം തീർത്തു തരുന്ന;- 7 മൃത്യുവിൻ നേരത്തുമെല്ലാ ശത്രുവിൽ നിന്നും കാത്തു നിത്യ ഭാഗ്യലോകേ ചേർത്തുകൊണ്ടിടും;-

Related Songs