Malayalam Hymn
Aruma snehithan yeshuvaam
Aruma snehithan yeshuvaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അരുമ സ്നേഹിതൻ യേശുവാം
അരികെയുള്ളതും യേശുവാം
ആരിലും ശ്രേഷ്ഠനും യേശുവാം
ആരാധനയ്ക്കെന്നും യോഗ്യനും
യേശുവേ ആരാധിപ്പോർ ഭാഗ്യവാന്മാരും
യേശുവേ സേവിക്കുന്നോർ സ്വർഗീയ പൗരന്മാരും
നാം ഇന്ന് വണങ്ങീടാം യേശുവിൻ സന്നിധിയിൽ
മേത്തരമാം സ്തുതി നൽകി നമ്മുടെ പ്രീയനെ ആരാധിക്കാം
മൃത്യുവെ വെന്നിയതേശുവാം
സാത്താനിൻ ശക്തി കെടുത്തിയതും
പാപത്തെ നീക്കിയ കുഞ്ഞാടത്തും
ഉത്തമ രക്ഷകൻ യേശുവാം
(യേശുവേ ആരാധിപ്പോർ)
വിശ്വാസ നായകൻ യേശുവാം
പൂർത്തിവരുത്തുന്നതേശുവാം
തളർന്ന മക്കൾക്ക് തൻകൃപ നൽകി
തുണ നിൽക്കുന്നതും യേശുവാം
(യേശുവേ ആരാധിപ്പോർ)
നമ്മെ നിറയ്ക്കുന്നതേശുവാം
സഭയിൻ നാഥനും യേശുവാം
നമ്മുടെ നടുവിൽ ഉലാവുന്നവനും
കരുണയുള്ളോനും യേശുവാം
(യേശുവേ ആരാധിപ്പോർ)
മുഴങ്കാലൊക്കെയും മടങ്ങുന്നു
നാവുകളൊക്കെയും പാടുന്നു
കർത്താധി കർത്തനും രാജാധി-
രാജാവും വീരനാം ദൈവവും യേശുവാം
(യേശുവേ ആരാധിപ്പോർ)