Malayalam Hymn
Neerin kumilakal pole
Neerin kumilakal pole lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നീരിൻ കുമിളകൾ പോലെ
ഈ ലോക ജീവിതമേ
പൊന്നിൻ കിനാവുപോൽ മായും
നശ്വരമാം ഈ പ്രപഞ്ചം...
പച്ചവെള്ളത്തെ മുന്തിരിവീഞ്ഞാക്കി
കാനായിൽ അത്ഭുതം ചെയ്തവനേ
ഓളത്തിൻ മീതെ നടന്നവനേ
മൃത്യുവിൻമേൽ ജയം കൊണ്ടനാഥാ...
മന്നിലെ മർത്യരിൻ പാപച്ചുമടേന്തി
മാന്യമായ് കുരിശിലങ്ങേറിയോനേ
സ്വർഗീയ ദേശേ വാഴും നാഥാ
മാർഗ്ഗവും, സത്യവും ജീവനും നീ...