Aadarikka aadarikka ennum

Malayalam Hymn

Aadarikka aadarikka ennum

Aadarikka aadarikka ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആദരിക്ക ആദരിക്ക എന്നും സ്രഷ്ടാവിനെ ആദരിക്ക ആരാധിക്കാം ആരാധിക്കാം എന്നും കർത്താവിനെ ആരാധിക്കാം യൗവന കാലം കടന്നുപോകും യാഹെന്ന ദൈവമോ ശാശ്വതമാം യാഹിൻ മറവിൽ വസ്സിച്ചീടുകിൽ യാതൊരു ക്ലേശവുമില്ല പാരിൽ;­ ആദരിക്ക... ആരിലും സ്നേഹം പകർന്നിടുന്നോൻ ആശ്വാസം നല്കി നടത്തിടുമേ അവനെയനുഗമിച്ചീടുമെങ്കിൽ ആത്മാവിൽ ആനന്ദമേകിടുമേ;- ആദരിക്ക... മരുഭൂമിതന്നിലെ യാത്രയിലും മന്നായെ നല്കി വിശപ്പടക്കി മാറായെ മാധുര്യമാക്കിയവൻ മാറാതെയെന്നാളും കൂടെയുണ്ട്;- ആദരിക്ക...

Related Songs