Malayalam Hymn
Enneshu nathane ennasha neeye
Enneshu nathane ennasha neeye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
1 ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം
കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല;-
2 അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ
അന്ത്യം വരേയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ;-
3 ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ;-
4 നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ജീവനാഥാ;-