En yeshuve en jeevane ennasha ne

Malayalam Hymn

En yeshuve en jeevane ennasha ne

En yeshuve en jeevane ennasha ne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ യേശുവേ എൻ ജീവനേ എന്നാശ നീ മാത്രമാം 1 ശോകാന്ധകാരങ്ങളിൽ എൻ ഏകാന്ത നേരങ്ങളിൽ എൻ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെൻ മുൻ വന്നിടും;- എൻ... 2 ഉറ്റോരുപേക്ഷിച്ചിടും എൻ കൂട്ടാളികൾ പോയിടും തെറ്റാതെന്നാവശ്യനേരങ്ങളിൽ കൂട്ടായെനിക്കുണ്ടു നീ;- എൻ... 3 രാവിൽ വിളക്കാണു നീ എൻ നാവിൽ മധുവാണു നീ അളവില്ലാ കദനത്തിൻ കാർമേഘത്തിൽ മഴവില്ലിനൊളിയാണു നീ;- എൻ... 4 വേറില്ലെനിക്കാശ്രയം വേറില്ലെനിക്കാരുമേ നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ ചാരത്തു നീ മാത്രമേ;- എൻ... 5 ഒന്നേയെനിക്കാഗ്രഹം ഞാൻ നിന്നെയെൻ മുൻ കാണണം എന്നേരവും നിൻ മുഖദർശനം തന്നേഴയെയോർക്കണം;- എൻ...

Related Songs