Malayalam Hymn
Unnathanamen divame (athbutha snehame)
Unnathanamen divame (athbutha snehame) lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും
മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽ
അത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻ
എന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേ
2 കാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ്
കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യം
3 ഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ്
നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻ
4 അത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേ
ഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ